കോഴിക്കോട്: അപസ്മാരത്തെ തുടർന്ന് വഞ്ചിയിൽ നിന്ന് വീണ യുവാവ് മരിച്ചു. പെരുവണ്ണാമൂഴി റിസർവോയറിലാണ് സംഭവം. മരുതോങ്കര കെ.സി. മുക്ക് പാറച്ചാലിൽ പ്രകാശന്റെ മകൻ അഭിജിത്ത് (22) ആണ് മരിച്ചത്. കൂട്ടുകാരനോടൊപ്പം വഞ്ചിയിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. അഞ്ച് സുഹൃത്തുക്കൾ ഒരുമിച്ചാണ് പ്രദേശത്തെത്തിയത്. എന്നാൽ വഞ്ചിയിൽ രണ്ട് പേർ മാത്രമാണ് ഇറങ്ങിയത്. അപകട സമയത്ത് വഞ്ചിയിൽ അഭിജിത്തിന്റെ ഒപ്പമുണ്ടായിരുന്ന യുവാവ് നീന്തി രക്ഷപ്പെടുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേർ അപകട സമയത്ത് കരയിലായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *