കോഴിക്കോട്: മേയ് മാസത്തെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള കാലാവധി അഞ്ച് വരെ നീട്ടിയ സാഹചര്യത്തില്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും ജൂണ്‍ മാസത്തെ വിതരണത്തിനുള്ള മണ്ണെണ്ണ പ്രഖ്യാപിച്ച വേതന വ്യവസ്ഥ നടപ്പിലാക്കുന്നത് വരെ വിതരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൂടാതെ സെര്‍വറില്‍ അടിയ്ക്കടിയുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ ഉടന്‍ പരിഹരിക്കണമെന്നും നേതാക്കളായ കാടാമ്പുഴ മൂസ്സ, എസ്.സുരേന്ദ്രന്‍, എം.എം.സൈനുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *