ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു,​ മലപ്പുറത്ത് വ്യാജ അദ്ധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം : അദ്ധ്യാപകന്‍ എന്ന വ്യാജേന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് അറസ്റ്റില്‍. വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിഹ് (24) ആണ് അറസ്റ്റിലായത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചങ്ങരംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

12 കാരനാണ് ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. അദ്ധ്യാപകനാണെന്ന് പറഞ്ഞാണ് കുട്ടിയുടെ വാട്‌സ് ആപ്പ് നമ്ബര്‍ കൈക്കലാക്കിയത്. തുടര്‍ന്ന് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഈ വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. ഓപ്പറേഷന്‍ പി ഹണ്ടില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *