തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡി.എഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോല്‍വിയില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോല്‍വിക്ക് കാരണം ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്ന കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്റെ ആരോപണവും ചെന്നിത്തല തള്ളി. സംഘടനാപരമായ പോരായ്മകള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പ് തര്‍ക്കമാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ തെറ്റാണ്. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു.
