മൂന്നാഴ്ച്ച  മുന്നേ രാഖിൽ എറണാകുളത്തെ ഒരു ഹോട്ടലിൽ റൂം എടുത്തു ! കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ !?

ഇൻസ്റ്റഗ്രാമിലൂടെ രണ്ട് വർഷം മുൻപാണ് മാനസയും രാഖിലും പരിചയപ്പെടുന്നത്. എംബിഎ പഠനം പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുകയാണെന്നാണ് രാഖിൽ പറഞ്ഞത്. പല കള്ളത്തരങ്ങളും പറഞ്ഞായിരുന്നു രാഖിൽ മാനസയോട് അടുത്തിരുന്നത്.താൻ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് മനസ്സിലായ മാനസ പിന്നീട് രാഖിലുമായുള്ള സൗഹൃദത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചു. ഇത് രാഖിലിനെ ചൊടിപ്പിച്ചു. പിന്നീട് നടത്തിയത് എങ്ങനെയെങ്കിലും മാനസയെ കൊലപ്പെടുത്തണം എന്ന പദ്ധതിയായിരുന്നു.ഇതിനായി തോക്ക് സംഘടിപ്പിച്ചു. തോക്കിൽനിന്ന് തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണാണ് മാനസ മരിച്ചത്. മൂന്നാഴ്ച മുമ്പാണ് രാഖിൽ എറണാകുളത്തെ ഒരു ഹോട്ടലിൽ റൂം എടുത്തതെന്നും . കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നതായി ചില ഓൺലൈൻ മാധ്യമങ്ങളിൽ റിപ്പോർട്ടുചെയ്തു ഇക്കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിക്കും.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 

മാനസയുടെ കൂടെ ഒരുമിച്ചുണ്ടായിരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തശേഷമായിരുന്നു മാനസയെ കൊലപ്പെടുത്താൻ രാഖിൽ പദ്ധതിയിട്ടതെന്നും തങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലാണെന്ന് സമൂഹത്തിനു മുൻപിൽ തുറന്നു കാണിക്കാൻ രാഖിൽ കൃത്യമായി ആസൂത്രണം ചെയ്ത് പഴയ ഫോട്ടോ എടുത്ത് എറണാകുളത്തെ ഒരു പ്രമുഖ ഹോട്ടലിന്റെ റിവ്വ്യൂ ആയി പബ്ലിഷ് ചെയ്യുകയായിരുന്നു.എന്നുമാണ് ഈ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *