തുടർച്ചയായ വില വർദ്ധനവിന് ശേഷം സ്വർണവില  കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. രണ്ടു ദിവസം മാറ്റമില്ലാതെ നിന്ന ശേഷം വില ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 4490 രൂപയായി. കഴിഞ്ഞ രണ്ടു ദിവസമായി ഗ്രാമിന് 4560 രൂപയും പവന് 36,000 രൂപയുമായിരുന്നു സ്വർണവില. ജൂലൈയിലെ അവസാന മൂന്നു ദിവസം തുടർച്ചയായി സ്വർണവില വർദ്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *