ജിദ്ദ: ജിദ്ദയില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് ചൊവ്വാഴ്ച്ച രാവിലെ കൊല്ലപ്പെട്ടത്. ഇയാളുടെ സഹപ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ പൗരനാണ് പിടിയിലായതെന്ന് അറിയുന്നു. കുഞ്ഞലവിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഇയാള്‍ കുഞ്ഞലവിയെ കൊലപ്പെടുത്തി പണം തട്ടിയെടുത്ത് കടക്കുകയായിരുന്നു. വിമാനത്താവളം വഴി രാജ്യം വിടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായതെന്നാണ് വിവരം. ഇക്കാര്യം ജിദ്ദ പോലിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു കുഞ്ഞലവി. കളക്ഷന്‍ കഴിഞ്ഞു മടങ്ങവെയാണ് അക്രമം നടന്നത്. കുഞ്ഞലവിയുടെ കൈയില്‍ 80,000 റിയാലോളമുണ്ടായിരുന്നതായാണ് കരുതുന്നത്. ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെ അല്‍ സാമിറിലാണ് സംഭവം.സ്പോണ്‍സറും സുഹൃത്തുക്കള്‍ അടക്കമുള്ളവരും കേസുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *