രാജീവ് ഗാന്ധി ഖേൽ രത്ന ഇനി ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പേരിൽ ; ചരിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഖേൽ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി. മേജർ ധ്യാൻ ചന്ദിന്റെ പേരിലായിരിക്കും ഖേൽ രത്‌ന പുരസ്‌കാരം ഇനി അറിയപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഇത് വരെ പുരസ്‌കാരം അറിയപ്പെട്ടിരുന്നത്. കായിക താരങ്ങളുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ചുള്ള ആവശ്യം നേരത്തെയും ശക്തമായിരുന്നു. ഇത് പരിഗണിച്ചാണ് കായിക താരങ്ങൾക്ക് നൽകുന്ന പുരസ്‌കാരത്തിന് ഒരു കായിക താരത്തിന്റെ തന്നെ പേര് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *