‘ടോക്കിയോയില്‍ ചരിത്രം പിറന്നിരിക്കുന്നു ‘: നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്ബിക്‌സില്‍ ജാവലിന്‍ ത്രോയിലൂടെ രാജ്യത്തിനായി സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്കിയോയില്‍ ചരിത്രം രചിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

‘ടോക്കിയയില്‍ ചരിത്രം പിറന്നിരിക്കുകയാണ്. നീരജ് ചോപ്രയുടെ നേട്ടം എന്നെന്നും ഓര്‍മ്മിക്കപ്പെടും. ചെറുപ്പക്കാരനായ നീരജ് വളരെ മികച്ച രീതിയിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. തികഞ്ഞ അഭിനിവേശത്തോടെയും താരതമ്യപ്പെടുത്താന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തോടെയുമാണ് അദ്ദേഹം കളിച്ചത്. സ്വര്‍ണം നേടിയതിന് നീരജിന് അഭിനന്ദനങ്ങള്‍’ – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

👉 വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅

Leave a Reply

Your email address will not be published. Required fields are marked *