കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചലച്ചിത്രതാരം കാവ്യാമാധവനെ ഇന്ന് വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ കാവ്യ ഇന്ന് ഹാജരാകും. 350 ഓളം സാക്ഷികളുള്ള കേസിൽ ഇതുവരെ 176 പേരെ വിസ്തരിച്ചു. ആറുമാസത്തിനകം കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന് കാണിച്ച് ആറുമാസം കൂടി സമയം നീട്ടി നൽകാൻ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2021-08-10

