കോഴിക്കോട് ബീച്ചിൽ നിയന്ത്രണങ്ങൾ ലംഘിച്ച് സന്ദർശകർ  ; ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ബീച്ചിലേക്ക് പ്രവേശനം വിലക്കി

കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സന്ദർശകരുടെ തിരക്ക്. തിങ്കളാഴ്ച വൈകീട്ടോടെയാണ് നൂറുകണക്കിനാളുകൾ ബീച്ചിലേക്കെത്തിയത്. പോലീസെത്തി സന്ദർകരെ ഒഴിപ്പിക്കുകയായിരുന്നു സന്ദർശകർ കൂടിയതറിഞ്ഞ് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി സ്ഥലത്തെത്തി. ടൂറിസ്റ്റ് കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതേ തുടർന്നാണ് ബീച്ചിലേക്കും ആളുകളെത്തിയത്. കുട്ടികളടക്കമായാണ് പല കുടുംബങ്ങളും എത്തിയത്. ജില്ലയ്ക്ക് പുറത്തുള്ളവരാണ് സന്ദർശകരിലേറെയുമെന്ന് പോലീസ് പറഞ്ഞു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ബീച്ചിലേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *