സംസ്കരിക്കാൻ പണമില്ലാത്തതിനാൽ മുത്തച്ഛന്‍റെ മൃതദേഹം യുവാവ് ഫ്രിഡ്‌ജിൽ സൂക്ഷിച്ചു. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. 93 വയസുള്ള ബാലയ്യയുടെ മൃതദേഹമാണ് ചെറുമകൻ നിഖിൽ മൂന്ന് ദിവസത്തോളം ഫ്രിഡ്‌ജിൽ സൂക്ഷിച്ചത്. ഇരുവരും ഒന്നിച്ച് വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ബാലയ്യയുടെ പെൻഷനായിരുന്നു ഏക വരുമാന മാർഗം. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽ വാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസാണ് ബാലയ്യയുടെ മൃതദേഹം ഫ്രിഡ്‌ജിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംസ്കരിക്കാൻ പണമില്ലാത്തതിനാലാണ് മൃതദേഹം ഫ്രിഡ്‌ജിൽ സൂക്ഷിച്ചതെന്ന് നിഖിൽ പറഞ്ഞത്. എന്നാൽ മുത്തച്ഛന്‍റെ പെൻഷൻ മുടങ്ങാതിരിക്കാൻ മരണ വിവരം മറച്ചുവെക്കുക ആയിരുന്നോ ഇയാളുടെ ഉദ്ദേശമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *