കൊവിഡ് രോഗി മരിച്ചു രണ്ടു ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ല; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ആരോപണം

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിൽ കോവിഡ് രോഗി മരിച്ച് രണ്ടുദിവസം കഴിഞ്ഞാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്ന് പരാതി. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലാണ് കുടുംബത്തിന്റെ ആരോപണം.കഴിഞ്ഞ മാസം അവസാനത്തോടെയാണ് ദേവദാസ് മെഡിക്കൽ കോളേജിൽ ചികിത്സക്ക് എത്തുന്നത്. ആശുപത്രിയിൽ വച്ച് കൊവിഡ് ബാധിതനായതിനെ തുടർന്ന് ഈ മാസം ഒമ്പതിന് ഐസിയുവിലേക്ക് മാറ്റി. 12-ാം തീയതിയാണ് ദേവദാസ് മരിക്കുന്നത്. എന്നാൽ ഇക്കാര്യം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ വിജയമ്മയെ പോലും അറിയിച്ചില്ല എന്നാണ് കുടുംബത്തിന്റെ പരാതി. ഇന്ന് ഐസിയുവിൽ എത്തി വിവരം തിരക്കിയപ്പോഴാണ് മോർച്ചറിയിലേക്ക് മാറ്റിയ വിവരം അറിയുന്നത്. എന്നാൽ ആശുപത്രിയുടെ ഭാഗത്തു നിന്നും വീഴ്ച  ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയിൽ കൊടുത്തിരുന്ന  നമ്പറിലേക്ക് വിളിച്ചിരുന്നു എന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *