സ്വർണവിലയിൽ നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപയായി.

ഒരു ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4430 രൂപയായി. ഈ മാസം ആദ്യം 36000 രൂപയായിരുന്നു സ്വർണവില. എന്നാൽ പിന്നീടങ്ങോട്ട് സ്വർണവില കുറയുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് ഒരാഴ്ചക്കിടെ സ്വർണ വിലയിൽ 760 രൂപയുടെ വർധനവുണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *