ചെന്നൈ: നടി ചിത്ര(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു മരണം. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ ചിത്രങ്ങളില്‍ നായിക ആയിരുന്ന 90കളിലെ സിനിമയിലെ നിറസാന്നിധ്യമായിരുന്നു ചിത്ര. അപൂര്‍വ്വ രാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയം തുടങ്ങിയത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപര്‍വൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍.

Leave a Reply

Your email address will not be published. Required fields are marked *