222 ഇന്ത്യാക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെയെത്തിച്ചു; ഉച്ചത്തിൽ ‘ഭാരത് മാതാ കി ജയ്’ വിളിച്ച് യാത്രക്കാർ, വീഡിയോ

222 ഇന്ത്യാക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ നാട്ടില്‍ എത്തിച്ചു. രണ്ടുവിമാനങ്ങളിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ജന്മനാട്ടിൽ തിരിച്ചെത്തിയ ഇന്ത്യക്കാരുടെ വിമാനത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ലാൻഡിങ്ങിനിടെ ഭാരത് മാതാ കി ജയ് ഉച്ചത്തിൽ വിളിക്കുന്ന യാത്രക്കാരെയാണ് വീഡിയോയിൽ കാണാനാകുന്നത്. താജിക്കിസ്ഥാനിൽ നിന്ന് വരുന്ന വിമാനത്തിലുള്ളവർ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കുന്ന വീഡിയോയാണിത്. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യക്കാരുടേയും കൃത്യമായ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

https://twitter.com/i/status/1429171791054872581

Leave a Reply

Your email address will not be published. Required fields are marked *