അഫ്ഗാനിലെ  ഇരട്ട ചാവേർ ആക്രമണം താലിബാൻ അറിഞ്ഞ് തന്നെയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ്

കാബൂൾ: അഫ്ഗാനിൽ ഇരട്ട ചാവേർ ആക്രമണം താലിബാൻ അറിഞ്ഞ് തന്നെയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. ഐ.എസ് സ്വന്തം നിലയ്‌ക്കുനടത്തിയ ആക്രമണമല്ലെന്നും താലിബാൻ അറിഞ്ഞുതന്നെയാണ് ആക്രമിച്ചതെന്നുമാണ് അമറുള്ള സലേ ആരോപിക്കുന്നത്. പഞ്ച്ശിർ കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധം തീർത്ത് താലിബാനെ വെല്ലുവിളിക്കുകയാണ് സലേ. ഐ.എസ്-കെ എന്നറിയപ്പെടുന്ന ഭീകരസംഘം താലിബാൻ-ഹഖ്വാനി ഗ്രൂപ്പുമായി നേരിട്ട് ബന്ധമുള്ളവരാണ്. താലിബാന്റെ ഒരു സംഘത്തെ ഐ.എസ് പ്രത്യേകം പരിശീലിപ്പിച്ചാണ് ഐ.എസ്-കെ വിഭാഗമുണ്ടാക്കിയിട്ടുള്ളതെന്നും താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സലേ പറഞ്ഞു. പാകിസ്താൻ എങ്ങനെയാണോ ഖ്വതാ ഷൂരയെ തള്ളിപ്പറയുന്നത് എന്നതുപോലെയാണ് താലിബാൻ ഇപ്പോൾ ഐ.എസ്-കെ വിഭാഗത്തെ തള്ളിപ്പറയുന്നതെന്നും സലേ വ്യക്തമാക്കി. പാകിസ്താനിൽ നിന്നും താലിബാൻ ഏറെ തന്ത്രങ്ങൾ പഠിച്ചിരിക്കുന്നുവെന്നും സലേ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *