ടോക്കിയോ: നവജാത ശിശു നിര്‍ത്താതെ കരഞ്ഞതോടെ കുഞ്ഞിനെ കൊന്ന് അമ്മ ലോക്കറില്‍ ഒളിപ്പിച്ചു. 25കാരിയായ ജാപ്പനീസ് യുവതിയാണ് സ്വന്തം കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ കൊന്ന് ലോക്കറില്‍ ഒളിപ്പിച്ചത്. ടോക്കിയോയിലെ ഒരു കഫേയിലാണ് മൃതദേഹം ഒളിപ്പിച്ചത്. കവറില്‍ പൊതിഞ്ഞ് സ്യൂട്ട്‌കേസിലാക്കിയ നിലയിലാണ് കുഞ്ഞിനെ ലോക്കറില്‍ വെച്ചത്.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് കഫേയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കഫേ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ഉപേക്ഷിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു. ടോക്കിയോയലലെ ഒരു കഫേയിലെ സ്വകാര്യ മുറിയിലാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സംഭവം പുറത്തറിഞ്ഞാലോ എന്ന് ഭയപ്പെട്ട ഇവര്‍ തുണികൊണ്ട് കഴുത്തു ഞെരിച്ച് കുഞ്ഞിനെ കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം സ്യൂട്ട്‌കേസിലേയ്ക്ക് മാറ്റി ലോക്കറില്‍ സൂക്ഷിച്ചു. മൃതദേഹം സൂക്ഷിച്ചിരുന്നതിനാലാകാം ഇവര്‍ ലോക്കര്‍ വാടക പുതിക്കൊണ്ടേയിരുന്നുവെന്നും കഫേ ജീവനക്കാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *