ജോ​ളി ജീ​വ​ന് ഭീ​ഷ​ണി; മ​നോ​നില​യു​ള്ള ഒ​രാ​ള്‍​ക്കൊ​പ്പം ക​ഴി​യാ​ന്‍ ബു​ദ്ധിമുട്ട്; വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന് ര​ണ്ടാം ഭ​ര്‍​ത്താ​വ്

കോഴിക്കോട്: കൂടത്തായ് കൊലക്കേസ് പ്രതി ജോളി ജോസഫില്‍ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ജോളി റിമാന്‍റില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയക്കും. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പ്പെടുത്താന്‍ വ്യാജമൊഴി നല്‍കിയെന്നും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *