സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രൊജക്‌ട് റിപ്പോര്‍ട്ട് തയാറാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി വിദഗ്ധ സമിതി റിപ്പോര്‍ട്ടും പ്രൊജക്‌ട് റിപ്പോര്‍ട്ടും കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും സ്കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്ന ആവശ്യം ചിലര്‍ പറഞ്ഞപ്പോള്‍ അത് കൊടുത്തു. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *