കോഴിക്കോട് : ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റു സംഘം. മുതുകാട് പേരാമ്പ്ര എസ്റ്റേറ്റിലാണ് വൈകുന്നേരത്തോടെ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ആയുധധാരികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

എസ്റ്റേറ്റിലെ മാനേജരുടെ മുറിയില്‍ ഇവര്‍ എത്തിയെന്നും ഇവിടത്തെ ക്വാര്‍ട്ടേഴ്സില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. മാനേജർക്ക് ചില ലഘുലേഖകൾ കൊടുത്തു. തൊഴിലാളികളെ ഒരു കാരണവശാലും ചൂഷണം ചെയ്യരുതെന്നാണു മാനേജരോടു പറഞ്ഞത്. എസ്റ്റേറ്റില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ബാക്കി ഭക്ഷണസാധനവുമായാണ് അവര്‍ പോയത്. ഒരു മാസം മുന്‍പും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ദ്രുതകർമസേന ബുധനാഴ്ച രാവിലെ ഇവർക്കായുള്ള തിരച്ചിൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *