സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാമിനു 4,410 രൂപയും ഒരു പവനു 35,280 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു ഗ്രാമിനു 10 രൂപയും ഒരു പവനു 80 രൂപയും കുറഞ്ഞിരുന്നു.സെപ്റ്റംബർ 4,5,6 തീയതികളിലായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണവില. മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില പവന് 80 രൂപ കുറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *