തൃശൂർ: തൃശൂരിൽ മകൻ മാതാപിതാക്കളെ അടിച്ചു കൊലപ്പെടുത്തി. അവിണിശ്ശേരി സ്വദേശികളായ കറുത്തോടത്ത് രാമകൃഷ്ണൻ ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. രാമകൃഷ്ണൻ ഇന്നലെയും, പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്കമണി ഇന്ന് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഏഴ് മണിയോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. മദ്യപിച്ചെത്തിയ പ്രദീപ് മാതാപിതാക്കളെ ഇരുമ്പുദണ്ഡുപയോഗിച്ച് അടിക്കുകയായിരുന്നു. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണനെയും (72) ഭാര്യ തങ്കമണി (70)യെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രദീപ് പതിവായി മദ്യപിച്ചെത്തി വഴക്കിടുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ സ്വത്ത് സംബന്ധിച്ച തര്‍ക്കവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രദീപ് മദ്യപിച്ചെത്തി ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയതായും നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *