മുളങ്കുന്നത്തുകാവ്: നിപ്പാ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാന്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോടുള്ള കമ്പനി ജീവനക്കാരനായ ഇയാള്‍ പനിയുടെ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് അവിടെ ആരോടും വിവരം പറയാതെ സ്വന്തം കാറില്‍ കായംകുളത്തുള്ള വീട്ടിലേക്കു തിരിക്കുകയായിരുന്നു. യാത്രയ്ക്കിടെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ പരിശോധനയില്‍ തന്നെ ഇയാള്‍ക്ക് നിപ്പാ ലക്ഷണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *