തിരുവനന്തപുരം: ബൈക്ക് യാത്രക്കാരനായ മദ്ധ്യവയസ്‌കന്റെ തല ട്രാൻസ്‌ജെൻഡർ യുവതി അടിച്ചു പൊട്ടിച്ചു. ആറ്റിങ്ങൽ ആലംകോട് സ്വദേശി സലിം എന്ന 47 കാരണാണ് ആക്രമണത്തിൽ പരിക്കേറ്റത്.ലിഫ്ട് ചോദിച്ച് ബൈക്കിൽ കയറിയ ശേഷമായിരുന്നു നെട്ടയം സ്വദേശിയായ ട്രാൻസ്‌ജെൻഡർ യുവതിയുടെ അതിക്രമം.

ഇന്നലെ രാത്രി 8മണിയോടെ പട്ടം പ്ലാമൂടാണ് സംഭവം. പി.എം.ജിയിൽ വച്ച് സലിം ഓടിച്ചിരുന്ന ബൈക്കിൽ ലിഫ്ട് ചോദിച്ച് കയറിയ യുവതിയോട് പ്ലാമൂട് എത്തിയപ്പോൾ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്ന് ഇവർ സലീമിനോട് പണം ആവശ്യപ്പെടുകയായിരുന്നു . തന്റെ കൈയിൽ പണമില്ലെന്നും വാഹനത്തിൽ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടതോടെ യുവതി സലീമിന്റെ കഴുത്തിൽ മുറുകെ പിടിച്ച് ആക്രമിക്കുകയായിരുന്നു.അസഭ്യം വിളിച്ചശേഷം ചെരുപ്പ് ഊരി സലീമിന്റെ തലയിൽ പലവട്ടം അടിച്ചു. ചെരുപ്പിലുണ്ടായിരുന്ന ആണി തലയിൽ തറച്ചതോടെ തലപൊട്ടി ചോര ഒഴുകി. ആക്രമണം തുടർന്നതോടെ സംഭവം കണ്ടുനിന്നവർ ഓടിയെത്തി യുവതിയെ പിടിച്ചു പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ സലീമിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *