കോഴിക്കോട് : പയ്യന്നൂർ കോറോത്ത് നിന്ന് കാണാതായ 34കാരിയായ വീട്ടമ്മയെയും കാമുകനെയും പോലീസ് കോഴിക്കോട് നിന്ന് കണ്ടെത്തി. മാട്ടൂൽ സ്വദേശി ഹാരിസിനൊപ്പമാണ് യുവതി കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം 26 മുതലാണ് യുവതിയെ കാണാതായത്. ഇതിൽ പയ്യന്നൂർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കസബ പോലീസിന്റെ സഹായത്തോടെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്ത നാല് ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതി തന്റെ കുട്ടിയെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

ആ നാലു ലക്ഷം രൂപ തീരുമ്പോൾ വീട്ടമ്മയെ ഉപേക്ഷിച്ചു കാമുകനും മുങ്ങും.. 🙄🙄
ഇങ്ങനെയുള്ള ഒരുപാട് അഹങ്കാരി പെണ്ണുങ്ങൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ.. ഇവർക്ക് പെണ്ണെന്നുള്ള പരിഗണന പോലും കൊടുക്കരുത്