നാടിനെ നടുക്കി ക്രൂര കൊലപാതകം (murder). കണ്ണൂരിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയശേഷം യുവാവ് ആത്മഹത്യ ചെയ്യുതയായിരുന്നു. ഒൻപത് മാസം പ്രായമായ ധ്യാൻ ദേവ് ആണ് മരിച്ചത്. ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്‍റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

കണ്ണൂർ കുടിയാൻമലയില്‍ ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സതീശന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മരുന്ന് കഴിക്കുന്ന ആളാണ് എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഏഴ് വര്‍ഷം മുമ്പാണ് സതീശും അഞ്ജുവും വിവാഹിതരായത്. ചില കുടുംബ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. അമ്മയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് സതീശൻ ഭാര്യയെയും കുഞ്ഞിനേയും വെട്ടിയത്. ഇയാൾ ഈ അടുത്തായി മാനസിക അസ്വാസ്ഥ്യം കാണിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കുഞ്ഞിനെ ആദ്യം ചിരവ കൊണ്ടാണ് സതീശന്‍ അടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *