ആന്‍ഫീള്‍ഡ് : നെയ്മറിന്റെ ഗംഭീര തിരിച്ചുവരവില്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് മികച്ച വിജയം. ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിനായി നെയ്മറും ഫിര്‍മിനോയും ഓരോ ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ ശക്തമായ മുന്നേറ്റമായിരുന്നു ഇരു ടീമുകളും കാഴ്ചവച്ചത്. പരിക്കുമൂലം ആദ്യ പകുതിയില്‍ പുറത്തിരുന്ന നെയ്മര്‍ രണ്ടാം പകുതിയോടെ കളിക്കാന്‍ ഇറങ്ങുകയായിരുന്നു.

അറുപത്തെട്ടാം മിനിറ്റിലായിരുന്നു നെയ്മറിന്റെ ഗോള്‍. പിന്നീട് കളിതീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കേ ഫിര്‍മിനോയും ബ്രസീലിനായി ഗോള്‍ നേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *