തിരുവനന്തപുരം : പട്ടാപ്പകൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം പോത്തൻകോട് കാവുവിളയിലാണ് സംഭവം. ഭർതൃസഹോദരൻ സിബിൻ ലാലാണ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലാകുമ്പോൾ പ്രതിയും വിഷം കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇയാളും ചികിത്സയിലാണ്.

ഡീസൽ ഒഴിച്ചാണ് ഭർതൃസഹോദരൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുറകെ ഓടിയെത്തിയ പ്രതി ഡീസൽ ഒഴിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടേയും സ്ത്രീകളുടേയും മുന്നിൽ വെച്ചായിരുന്നു കൊലപാതകശ്രമം. ഇവരാണ് യുവതിയുടെ ദേഹത്തേക്ക് പടർന്ന തീ വെള്ളമൊഴിച്ച് കെടുത്തിയത്. ആക്രമണത്തിൽ അരയ്‌ക്ക് താഴേക്ക് യുവതിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

പ്രതിയിൽ നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്നും കുത്തി കൊല്ലും കത്തിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുമായിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞു. കുടുംബപ്രശ്‌നങ്ങൾ കാരണം എട്ട് മാസമായി മകൾ തന്റെ വീട്ടിൽ ആയിരുന്നുവെന്നും യുവതിയുടെ അമ്മ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *