കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ സ്വർണവില. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 34,440 രൂപയായി. 15 രൂപ കുറഞ്ഞ് 4305 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തിൽ വില ഉയർന്നതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വില പടിപടിയായി താഴുന്നതാണ് കണ്ടത്. 34,560 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില.
2021-09-30
