മലപ്പുറം: കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. മലപ്പുറം താമരക്കുഴി മുള്ളൻ മടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആസിഫാണ്(16) മരിച്ചത്. താമരക്കുഴി മേച്ചേടത്ത് അബ്ദുൽ മജീദിന്റെ മകൻ റൈഹാനിനെ(15) കാണാതായി.നാലു കുട്ടികൾ ചേർന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അബദ്ധത്തിൽ രണ്ടു കുട്ടികൾ വെള്ളത്തിൽ പോകുകയായിരുന്നു. മലപ്പുറം നഗരസഭാപരിധിയിൽ ഉമ്മത്തൂർ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകീട്ട് 5.20നാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *