മലപ്പുറത്തെ സമരക്കാർ രാജ്യദ്രോഹികളെന്ന് മന്ത്രി ജി സുധാകരൻ

വേങ്ങര : മലപ്പുറത്ത് ദേശീയപാതാ വികസനത്തിന്റെ പേലിൽ കിടപ്പാടം നഷ്ടപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം നടത്തുന്ന പ്രദേശവാസികളെ രാജ്യദ്രോഹികളാക്കി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ദേശീയപാതാ സർവേയ്ക്കെതിരെ സമരം നടത്തുന്നത് രാജ്യദ്രോഹികളാണെന്നും അവർ വിധ്വംസക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. കലാപം നടത്തുകയാണ് സമരക്കാർ ചെയ്യുന്നതെന്നു പറഞ്ഞ സുധാകരൻ അവരുടെ സാമ്പത്തിക സ്രോതസ്സിനെ പറ്റി അന്വേഷിക്കുമെന്നും വ്യക്തമാക്കി. ഈ വിഷയത്തിൽ നല്ല ട്രെയിനിങ് കിട്ടിയവർ അവിടെയുണ്ട്. ഇവർ രാഷ്ട്രീക്കാരാണെന്ന് താൻ കരുതുന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *