ഏഴാംക്ലാസ്​ വിദ്യാർഥിനിയെ  വരുത്തി ബലാത്സംഗം ചെയ്​ത സർക്കാർ സ്​കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ഒക്​ടോബർ അഞ്ചിനാണ്​ സംഭവം നടന്നത്.
ക്ലാസ്​ ഉണ്ടെന്ന വ്യാജേന ഏഴാം ക്ലാസുകാരിയെ സ്​കൂളിലേക്ക്​ വിളിച്ചുവരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ 31കാരനായ കേശ യാദവാണ്​ അറസ്റ്റിലായത്​. പെൺകുട്ടി വിവരം  വീട്ടിൽ അറിയിക്കുകയായിരുന്നു. ഒക്​ടോബർ 13ന്​ ചൈൽഡ്​ ഹെൽപ്പ്​ ലൈൻ നമ്പറിൽ പരാതി നൽകുകയും തൊട്ടടുത്ത ദിവസം തന്നെ ഇവർ ഗ്രാമത്തിലെത്തി യാദവിനെ അറസ്റ്റ്​ ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ കൗൺസലിങ്ങിന്​ വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *