കൊല്ലം : പശുവിനെ കെട്ടിയിട്ട് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നതായി പരാതി. കൊല്ലം ഇരവിപുരത്താണ് സംഭവം നടന്നത്. ക്ഷീര കര്‍ഷകനായ പനമൂട്ടില്‍ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. സംഭവത്തില്‍ ഇദേഹം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് കെട്ടിയിട്ട പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജയചന്ദ്രന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായും ഇയാളെ കുറിച്ച്‌ വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. മുന്‍പും ജയചന്ദ്രന്റെ തന്നെ മറ്റൊരു പശുവിനെയും പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പീഡന ശ്രമത്തിനിടെ കയറ് കഴുത്തില്‍ കുരുങ്ങിയാണ് പശു ചത്തതെന്നാണ് പ്രാഥമിക നിഗമനം. പശുവിന്റെ പോസ്റ്റമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Leave a Reply

Your email address will not be published. Required fields are marked *