കോഴിക്കോട്: ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയും.കനത്ത മഴയെ തുടര്‍ന്ന് തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു.കൊടിയത്തൂരില്‍ ഇടിമിന്നലേറ്റ് തെങ്ങിന്റെ മണ്ട കത്തി നശിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് ഇടിമിന്നലേറ്റ് തെങ്ങ് കത്തി നശിച്ചത്. കെ.എസ്.ഇ.ബി സബ് എഞ്ചിനീയറുടെ വീട്ടിലെ തെങ്ങാണ് തീ പിടിച്ചത്. തിരുവനമ്പാടി ടൗണില്‍ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2021-10-20
