കോതമംഗലം: കോതമംഗലം: ഡെൻറൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു.
മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത തലശ്ശേരി രാഹുൽ നിവാസിൽ രഖിലാണ് (32) ഒന്നാം പ്രതി.കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ബിഹാറിൽ നിന്ന് തോക്ക് വാങ്ങാനും കൊണ്ടുവരാനും സംഭവങ്ങൾക്കും കൂട്ടുനിന്ന കണ്ണൂർ ഇടച്ചൊവ്വ മുണ്ടയാട് കണ്ടമ്പേത്ത് ആദിത്യനാണ് (27) രണ്ടാം പ്രതി. തോക്ക് കൊടുത്ത ബിഹാർ സ്വദേശി സോനുകുമാർ (22) മൂന്നാം പ്രതിയും ഇടനിലക്കാരനുമായ മനീഷ് കുമാർ വെർമ (21) നാലാം പ്രതിയുമാണ്.

