സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു; 37,000 രൂപയ്ക്ക് അരികെ!

കോഴിക്കോട് ; സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയാണ് വില. ഒരു ഗ്രാമിന് 4,615 രൂപയും. കഴിഞ്ഞ മൂന്ന് നാല് മാസങ്ങൾക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,865.69 എന്ന നിരക്കിലാണ് വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില . നവംബര്‍ മൂന്ന്, നാല് തിയതികളിലാണ് നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില.

 

Leave a Reply

Your email address will not be published. Required fields are marked *