മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് അമ്മയെയും കുട്ടിയെയും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുകാരി സുഹൈല നസ്റിൻ എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികൾ എത്തി അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ സുഹൈലയെ വിളിക്കാൻ റൂമിൽ ചെന്നത്. എന്നാൽ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീടിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് വാതിൽ ചവിട്ടിത്തുറന്നത്. ഇതോടെയാണ് സുഹൈലയെയും എട്ടുമാസം മാത്രം പ്രായമുള്ള ഫാത്തിമ ഷഹ്റയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തീകൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഐങ്കലം വടക്കത്ത് വളപ്പിൽ ദസ് ദസത്തിന്റെ ഭാര്യയായാണ് മരിച്ച ആനക്കര സ്വദേശി സുഹൈല. കുടുംബവഴക്കാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക സൂചന.

Leave a Reply

Your email address will not be published. Required fields are marked *