കോഴിക്കോട്: എടപ്പാളില്‍ തിയേറ്റര്‍ ഉടമയെ അന്യായമായി അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നിര്‍മ്മാതാവും ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റുമായ പി.വി.ഗംഗാധരന്‍ അഭിപ്രായപ്പെട്ടു.
തിയേറ്ററുകളില്‍ നടക്കുന്ന നിയമലംഘനം ഉടമകളുടെ തലയില്‍ കെട്ടിവെക്കുന്നത് ന്യായീകരിക്കാനാകില്ല. നല്ല നിലയില്‍ തിയേറ്റര്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകുന്ന ഉടമകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണിത്.കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്വം പോലീസിനാണെന്നും പി.വി.ഗംഗാധരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *