കുറ്റ്യാടി(കോഴിക്കോട്): കുറ്റ്യാടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന്‍ മരിച്ചു. കക്കട്ടില്‍മണിയൂര്‍താഴ നാണു മാസ്റ്ററാണ് മരിച്ചത്. കുറ്റ്യാടിക്കു സമീപം അമ്പല ക്കുളങ്ങരയിലാണ് അപകടമുണ്ടായത്.ഡോക്ടറെ കാണാനായി രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു അദ്ദേഹം. എങ്ങിനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല. കാറിനുളളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
2018-06-06
