തൃശൂർ: അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്. അതിനു പോകാൻ ഒരുങ്ങുകയാണ്. ഊട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച – മലയാളി സൈന്യം തൃശൂർ പുത്തൂർ പൊന്നൂക്കര സ്വദേശി അറയ്ക്കൽ വീട്ടി രാധാകൃഷ്ണൻ മകൻ പ്രദീപ് രാവിലെ പൊന്നുകരയിലെ വീട്ടിലേക്ക് വിളിച്ച അമ്മയോട് പറഞ്ഞത് ഈ വാക്കുകളാണ്. പ്രദീപ് പറഞ്ഞ ആ പ്രധാനപ്പെട്ട ഡ്യൂട്ടി നിര്ഭാഗ്യവശാൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ – അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു.

വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅

തൃശൂർ നാട്ടിൽ നിന്ന് തിരിച്ചെത്തി അധികം വൈകാതെ തന്നെ പ്രദീപിനെ മരണം കവർന്നു. പൊന്നൂക്കര മെമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ മുത്തമകൻ പ്രദീപ് (37) ഏതാനും ദിവസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. പ്രദീപിനെ ദുരന്തം അറിഞ്ഞ് സഹോദരൻ പ്രസാദ് കോയമ്പത്തൂരിൽ എത്തിയിട്ടുണ്ട് . പ്രദീപിന്റെ കുടുംബം കോയമ്പത്തൂരിലെ ക്വാർട്ടേഴ്സിലാണ് താമസം. എതാനും നാൾ മുമ്പ് പ്രദീപ് മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സ ആവശ്യത്തിനുമായി നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം.അമ്മ- കുമാരി ഭാര്യ- ശ്രീലക്ഷ്മി മക്കൾ- ദക്ഷൻ – ദേവ് (5),ദേവപ്രയാഗ് (2)

Leave a Reply

Your email address will not be published. Required fields are marked *