തിരുവനന്തപുരം : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സർക്കാർ പ്ലീഡർ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ പരാതി നൽകി യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി ശ്യാം രാജ്. രശ്മിതയ്‌ക്കെതിരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവർക്കാണ് പരാതി നൽകിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരാതിയുടെ പകർപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ജനറൽ ബിപിൻ റാവത്ത് അന്തരിച്ചെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തെ അപമാനിച്ചുകൊണ്ടുള്ള രശ്തിമയുടെ പ്രതികരണം. ബിപിൻ റാവത്തിനെ ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് സംയുക്ത സൈനിക മേധാവിയാക്കിയതെന്നും, മരണം ആരെയും വിശുദ്ധരാക്കില്ലെന്നുമായിരുന്നും രശ്മിതയുടെ പരാമർശം. സംഭവത്തിൽ രശ്മിതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ശ്യാം രാജ് പരാതി നൽകിയത്.
2021-12-10

