ഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ് മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ ഇവരുടെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടത്. സ്വയം ജീവനൊടുക്കിയതാകാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്നു കെയ്റ്റ്.

മാന്‍ഹാട്ടണിലെ പാര്‍ക്ക് അവന്യൂ കെട്ടിടത്തിലാണ് ഇവരുടെ മൃതദേഹം കിടന്നത്.മൃതദേഹത്തിനരികില്‍ നിന്നും ഒരു കത്ത് ലഭിച്ചെന്നും എന്നാല്‍ അതിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *