ബാഴ്‌സലോണയുടെ അർജന്റീന താരം സെർജിയോ കുൻ അഗ്യൂറോ ( sergio-aguero) ഫുട്ബോളിൽ നിന്നും വിരമിച്ചു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കാരണം ഇനി കളിക്കാൻ സാധിക്കില്ല എന്ന ആരോഗ്യ വിദഗ്ധരുടെ നിർദേശത്തെ തുടർന്നാണ് ഇന്ന് അഗ്യൂറോ വിരമിക്കൽ പ്രഖ്യാപിച്ചത്. ക്യാമ്പ് നൗവിൽ നടന്ന വാർത്താ സമ്മേളനത്തിൽ കണ്ണീരണിഞ്ഞാണ് അഗ്യൂറോ വിരമിക്കൽ പ്രഖ്യാപിച്ചത്. ബാഴ്സലോണ പ്രസിഡന്റ് ജൊവാൻ ലപോർട്ടയും താരത്തിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഒക്ടോബറിൽ ലാ ലിഗയിൽ ഡിപോർടിവ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ഹൃദയ സംബന്ധമായ കൂടുതൽ ബുദ്ധിമുട്ടുകൾ കണ്ടെത്തിയതിനാലാണ് താരം കളി നിർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *