മുംബൈ: ബ്രോഡ്ബാന്‍ഡ് വരിക്കാരെ സ്വന്തമാക്കാന്‍ ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഓഫര്‍ ചെയ്യുന്നു. നാലു പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. 99, 199, 299, 399 രൂപ എന്നീ പ്ലാനുകളില്‍ യഥാക്രമം 45 ജിബി മുതല്‍ 600 ജിബി വരെ ഡേറ്റ ഉപയോഗിക്കാം. ദിവസ പരിധിയിലാണ് ഈ പ്ലാനുകള്‍ നല്‍കുന്നത്.

ഓരോ ദിവസത്തേയും ഡാറ്റ തീരുന്നതുവരെ 20 എംബിപിഎസ് വേഗത്തില്‍ വരെ നെറ്റ് ഉപയോഗിക്കാം. പരിധി കഴിഞ്ഞാല്‍ വേഗം 1 എംബിപിഎസിലേക്ക് മാറും.

99 രൂപ പ്ലാനില്‍ ഒരു മാസത്തേക്ക് 45 ജിബി ഡേറ്റ പ്രതിദിനം 1.5 ജിബി നിരക്കില്‍ ഉപയോഗിക്കാം. ഇതോടൊപ്പം എല്ലാ നെറ്റ്‌വര്‍ക്കിലേക്കും കോളുകളും ലഭിക്കും. 199 രൂപ പ്ലാനില്‍ ഒരു മാസത്തേക്ക് 150 ജിബി ഡേറ്റ പ്രതിദിനം 5 ജിബി നിരക്കില്‍ ഉപയോഗിക്കാം. 20 എംബിപിഎസ് ആണ് വേഗം. പരിധി കഴിഞ്ഞാല്‍ 1 എംബിപിഎസിലേക്ക് മാറും.

299 രൂപ പ്ലാനില്‍ ഒരു മാസത്തേക്ക് 300 ജിബി ഡേറ്റ പ്രതിദിനം 10 ജിബി നിരക്കില്‍ ഉപയോഗിക്കാം. എന്നാല്‍ 399 രൂപ പ്ലാനില്‍ 600 ജിബി ഡേറ്റയാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ദിവസം 20 ജിബി ഡേറ്റ 20 എംബിപിഎസ് വേഗത്തില്‍ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *