സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ലാത്തൊരു സാഹചര്യം നിലനിര്‍ത്താന്‍ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

നിലവിലെ സാഹചര്യത്തില്‍ സിഎഫ്എല്‍ടിസികടളക്കം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ ആരോഗ്യ മേധാവികള്‍ക്കും ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശത്ത് നിന്നു വരുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് കേന്ദ്ര നിര്‍ദേശം അനുസരിച്ചാണ്. പൂര്‍ണ്ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. ലോക്ക്ഡൗണിന് സമാനമായ ഒരു നിയന്ത്രണവും ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *