പ്രണയം കരകവിഞ്ഞൊഴുകുന്നു: മായാനദി ബോളിവുഡിലേക്ക്

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം മായാനദി ബോളിവുഡിലേക്ക്. ബോളിവുഡ് സംവിധായകന്‍ ജോയ് രാജനാണ് ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുന്നത്. നേരത്തെ ലവ് യു സോണിയോ എന്ന ഹിന്ദി ചിത്രം ഒരുക്കിയതും ജോയ് രാജനാണ്.

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി ടൊവീനൊ തോമസിനും ഐശ്വര്യയ്ക്കും ഏറെ ശ്രദ്ധ നല്‍കിയ ചിത്രമായിരുന്നു. മാത്തനെയും അപ്പുവിനെയും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

ചിത്രം ബോളിവുഡിലേക്ക് എത്തിക്കുമ്പോള്‍ ആരെല്ലാമാണ് മാത്തന്റെയും അപ്പുവിന്റേയും വേഷത്തില്‍ എത്തുകയെന്നതാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്.

മോഹന്‍ലാല്‍ ചിത്രം നീരാളി ഓഡിയോ ലോഞ്ചിന് പിന്നാലെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

മായാനദിയുടെ നിര്‍മ്മാണം നീരാളിയുടെ നിര്‍മ്മാതാവ് സന്തോഷ് ടി.കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സും ആഷിക് അബുവിന്റെ ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നായിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിലും ഇരുവരും നിര്‍മ്മാണ പങ്കാളിക!ളാകും.

Leave a Reply

Your email address will not be published. Required fields are marked *