വളാഞ്ചേരി: വീട്ടിൽ പൂച്ചയെ കെട്ടുന്ന ചങ്ങല കഴുത്തിൽ കുരുങ്ങി പത്തുവയസ്സുകാരന് ദാരുണാന്ത്യം. കാടാമ്പുഴ കുട്ടാടുമ്മലാണ് സംഭവം. ഉമറുല്‍ ഫാറൂഖിന്റെയും ഖമറുന്നീസയുടെയും മകന്‍ അഫ്‌നാസാണ് മരിച്ചത്.
വീടിൻ്റെ അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് രണ്ട് ഇഴകളായി തൂക്കിയിട്ട ചങ്ങലയില്‍ കഴുത്തിട്ട് പടികള്‍ക്ക് മുകളില്‍ കയറിനിന്ന് കളിക്കുകയായിരുന്നു. ഇതിനിടെ കാല്‍തെറ്റി വീഴുകയും കഴുത്തില്‍ ചങ്ങല കുടുങ്ങുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും കുട്ടിയുടെ ശബ്ദം പുറത്തുവരാതിരുന്നതിനാല്‍ ആർക്കും അറിയാൻ കഴിഞ്ഞില്ല. കുറച്ച് സമയത്തിന് ശേഷം ഉമ്മ ഖമറുന്നീസയാണ് കുട്ടി ചങ്ങലയില്‍ തൂങ്ങി നില്‍ക്കുന്നതു കണ്ടത്. പിന്നീട് അയൽക്കാരും ബന്ധുക്കളും ചേർന്ന് കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും കുട്ടി മരിച്ചിരുന്നു.
