100 കോടി പ്രതിഫലം; പ്രതിഫലത്തില്‍ രജനീകാന്തിനെ കടത്തിവെട്ടി വിജയ്

ചെന്നൈ: മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിങ്ങനെ തുടര്‍ച്ചയായി മെഗാഹിറ്റുകളോടെ പ്രതിഫലത്തില്‍ രജനീകാന്തിനെ കടത്തിവെട്ടി വിജയ്. ഇതുവരെ പേരിടാത്ത സണ്‍പിക്ചേര്‍സ് നിര്‍മ്മിക്കുന്ന വിജയ് ചിത്രത്തില്‍ വിജയുടെ പ്രതിഫലം  100കോടിയാണെന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്‌സ് ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുന്നതെന്നും വിജയ് ഈ ചിത്രത്തിനായി 50 കോടി രൂപ അഡ്വാന്‍സ് വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിജയ് പ്രോജക്ട് എന്നാണ് കേട്ടതെങ്കിലും ഇപ്പോള്‍ ഇത് എആര്‍ മുരുകദോസ് പടമാണ് എന്നാണ് ഏറ്റവും പുതുതായി എത്തുന്ന വിവരം.

വിജയ് മുരുകദോസ് കൂട്ടുകെട്ടില്‍ പുറത്തു വന്ന ചിത്രങ്ങളായിരുന്നു തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവ. വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ വമ്പന്‍ ഹിറ്റ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഹൃത്വിക് റോഷന്‍, അല്ലു അര്‍ജുന്‍ എന്നിവരും വിജയ് മുരുഗദോസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു താരം 100 കോടി രൂപ ഒരു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നത് ഇതാദ്യമാണ്. രജനികാന്താണ് പ്രതിഫലത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. (90 കോടി രൂപ).

Leave a Reply

Your email address will not be published. Required fields are marked *