കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസിന്റെ ഔദ്യോഗിക വാഹനം ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിച്ച സംഭവം വിവാദമാകുന്നു. കോഴിക്കോട് നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ എത്തിച്ചാണ് വാഹനപൂജ നടത്തിയത്. ഔദ്യോഗിക വേഷത്തിലാണ് പോലീസുകാര്‍ വാഹന പൂജക്കായി ക്ഷേത്രത്തിലെത്തിയത്.

കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിനാണ് ഔദ്യോഗിക ആവശ്യത്തിനായി അഞ്ച് പുതിയ എസി വാഹനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാണ് ക്ഷേത്രത്തില്‍ പൂജിക്കുവാന്‍ എത്തിച്ചത്. പൊലീസ് ചട്ടപ്രകാരം ഔദ്യോഗിക യൂണിഫോമില്‍ മതാചാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല എന്നിരിക്കെയാണ് ഒരു വിഭാഗം പൊലീസുകാര്‍ യൂണിഫോമില്‍ ക്ഷേത്രത്തിലെത്തി വാഹനപൂജ നടത്തിയിരിക്കുന്നത്.

സംഭവം പൊലീസുകാര്‍ക്കിടയില്‍ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്നാണ് സൂചന. വാഹന പൂജ നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *